വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രില്‍ 28-30 തീയതികളില്‍ നടക്കും. ക്രിസ്തു നമ്മുടെ ഭാവി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ വിഷയം.
2019 ലെ കണക്കു പ്രകാരം ഹംഗറിയിലെ 61 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. 2021 ല്‍ ഇന്റര്‍നാഷനല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് നടന്നത് ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു.ഫ്രാന്‍സിസ് മാര്‍പാപ്പ അന്ന് ഇവിടെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി, മെത്രാന്മാര്‍, വൈദികര്‍, സെമിനാരിക്കാര്‍, ഈശോസഭക്കാര്‍, അ്ന്ധവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായെല്ലാം ഹംഗറി സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍പാപ്പ കണ്ടുമുട്ടും.