Wednesday, December 3, 2025
spot_img
More

    മാര്‍പാപ്പയുടെ ഏപ്രിലിലെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍

    വത്തിക്കാന്‍ സിറ്റി: അക്രമരാഹിത്യവും സമാധാനവും ലോകമെങ്ങും പുലരുക എന്ന നിയോഗത്തിന് വേണ്ടിയായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏപ്രിലിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം. ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കുക. രാജ്യങ്ങളോടും പൗരന്മാരോടുമായി നടത്തിയ ആഹ്വാനത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. ഏതുതരത്തിലുള്ള യുദ്ധവും സംഘടനവും അവസാനം എല്ലാവരെയും പരാജയപ്പെടുത്തുന്നുവെന്നും വീഡിയോസന്ദേശത്തില്‍ പാപ്പ പറഞ്ഞു.

    പോപ്പ് ജോണ്‍ 23 ാമന്‍, മദര്‍ തെരേസ, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഇംപോസ് ചെയ്ത് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹിംസ നമ്മുടെ പ്രവൃത്തികളില്‍ മാര്‍ഗ്ഗദര്‍ശകമായിരിക്കണം. അന്താരാഷ്ട്രബന്ധങ്ങളിലും അനുദിന ജീവിതത്തിലും.ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

    പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കാണ് മാസം തോറും ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ പുറത്തിറക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!