അബൂജ: ഇക്കഴിഞ്ഞ പതിനൊന്ന് ദിവസങ്ങള്‍ക്കിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 18 ക്രൈസ്തവര്‍. ഫുലാനികളാണ് കൊലപാതകത്തിന് പിന്നില്‍. ക്രൈസ്തവ പ്രാമുഖ്യമുള്ള ഗ്രാമങ്ങളില്‍ നടത്തിയഅക്രമങ്ങളിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്.
നിരവധി ക്രൈസ്തവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിലൊരാള്‍ ഒരു സുവിശേഷപ്രഘോഷകനാണ്. രാത്രി എട്ടു മണിക്കും പത്തു മണിക്കും ഇടയിലായിരുന്നു അക്രമം. വിശ്്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുമ്പന്തിയിലായിരുന്നു നൈജീരിയ. ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുക, ലൈംഗികപീഡനത്തിന് ഇരകളാക്കുക തുടങ്ങിയവയും ഇവിടെ സംഭവിക്കുന്നുണ്ട്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യുന്ന സംഭവങ്ങളുമുണ്ട്.