Thursday, December 26, 2024
spot_img
More

    ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ മെയ് 7ന്.

    • ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ-

    ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയിലെ വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ മെയ് 7നു ഈ വർഷവും ഭക്ത്യാദ്രപൂർവം ആഘോഷിക്കുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രിൽ 30 ഞായർ മുതൽ മിഷനിലെ എല്ലാ വീടുകളിലേക്കും അമ്പു എഴുന്നെള്ളിപ്പ് നടന്നു വരുന്നു. മെയ് 7 ഞായറായ്ച 1:15 പി എം നു ഫാമിലി യുണിറ്റ് ലീഡേഴ്‌സ് ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു നേർച്ച സമർപ്പണത്തോടെ ഈവർഷത്തേ തിരുനാളിന് തുടക്കം കുറിക്കും. 1:30 ന് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു
    പാലറകരോട്ട് CRM ദേവാലയ അങ്കണത്തിൽ കൊടി ഉയർത്തും. ശേഷം പ്രസുദേന്തിമാരുടെ വാഴ്ച്ചയും രൂപങ്ങളുടെ വെഞ്ചരിപ്പും നടക്കും. ആഘോഷമായ തിരുന്നാൾ വിശുദ്ധ കുർബാനയ്ക്ക്
    ഫാ.ജോബി വെള്ള പ്ലാക്കൽ CST(vicar ,St .Nicholas Parish, Winscombe ) മുഖ്യ കാർമികത്വം വഹിക്കും. വിശുദ്ധ കുർബാനക്ക് ശേഷം ലദീഞ്ഞും പള്ളിയങ്കണത്തിൽ പ്രദിക്ഷണവും, ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

    വെയിൽസിലെ മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ന്യൂപോർട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ
    തിരുനാളും. മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ന്യൂപോർട്ടിലെ പള്ളിപെരുന്നാൾ നടന്ന് പോന്നത്. വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകർമ്മങ്ങളും ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും ദേശ വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നുചേർന്ന് നടത്തുന്ന തിരുനാളിൽ നാടിന്റെ ആത്മീയഉണർവ്വിനുള്ള അവസരമായി ഉയർത്തുകയാണ് ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM എന്ന ഇടയനും തീഷ്‌ണതയുള്ള വിശ്വാസസമൂഹവും. പള്ളി കൈക്കാരന്മാരായ റെജിമോൻ വെള്ളച്ചാലിൽ, പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!