ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അയയുന്നില്ല. ഇതുവരെ 58 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ക്രൈസ്തവരാണ്. അമ്പത്‌ദേവാലയങ്ങളാണ് അഗ്നിക്കിരയായിരിക്കുന്നത്. ഹിന്ദുതീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ക്രൈസ്തവര്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച മുതല്ക്കാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ദീര്‍ഘകാലമായി ക്രൈസ്തവ ഗോത്രവിഭാഗങ്ങളുമായി വിദ്വേഷത്തിലായിരിക്കുന്ന ഹൈന്ദവ ഗ്രൂപ്പായ മെയ്‌റ്റെയ് ആണ് കലാപത്തിന് പിന്നില്‍. ആര്‍മിയും ആസാം റൈഫിള്‍സും മണിപ്പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 13000 ആളുകളാണ് സംഘര്‍ഷത്തെതുടര്‍ന്ന് പലായനം ചെയ്തിരിക്കുന്നത്, സംസ്ഥാനത്തെ 16 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കലാപത്തിനിടയില്‍ ഈശോസഭാംഗങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ ആളുകള്‍ ഇവിടെ ക്ലേശം അനുഭവിക്കുകയാണ്.
മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.