വത്തിക്കാന്‍ സിറ്റി: 2025 ലെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് 35 മില്യന്‍ വിശ്വാസികള്‍ നിത്യനഗരമായ റോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് പ്രത്യേക ജൂബിലി വര്‍ഷം നടന്നത് 2016 ലെ കരുണയുടെ വര്‍ഷമായിരുന്നു. അന്ന് 2.04 കോടി ആളുകള്‍ റോമിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്.
2025 ലെ ജൂബിലി വര്‍ഷത്തില്‍ പങ്കെടുക്കാനായിട്ടുള്ള രജിസ്‌ട്രേഷന്‍ സെപ്തംബറില്‍ ആരംഭിക്കും. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി ജൂബിലി വര്‍ഷം ആചരിക്കുന്നത്.
1300 മുതല്ക്കാണ് തിരുസഭയില്‍ ജൂബിലി ആഘോഷം ആരംഭിച്ചത്.