Tuesday, July 1, 2025
spot_img
More

    ഉത്തര്‍പ്രദേശില്‍ 12 സുവിശേഷപ്രഘോഷകരെ ജയിലില്‍ അടച്ചു

    ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ 12 സുവിശേഷപ്രഘോഷകരെ ജയിലില്‍ അടച്ചു. ഇതില്‍ 9 പേര്‍ക്ക് ജാമ്യം കിട്ടി. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമാണെന്ന് ദിനനാഥ് ജെയ്‌സ്വാല്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നിയമപരമായ സഹായം നല്കുന്ന സോഷ്യല്‍ ആക്ടിവിസ്റ്റാണ് ഇദ്ദേഹം.

    ജാമ്യം ലഭിച്ച ഒമ്പതുപേരില്‍ പാസ്റ്റര്‍ വിജയ് മസിഹയും അജയ് സാമുവലും ആറുമാസത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിയമത്തിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസ്.

    മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ എല്ലാ ക്രൈസ്തവരെയും ജയിലില്‍ അടയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ക്രൈസ്തവരുടെ ഭയം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!