Wednesday, January 15, 2025
spot_img
More

    തിരുഹൃദയത്തിന് നമ്മെതന്നെ പ്രതിഷ്ഠിക്കാം…

    ഈശോയുടെ തിരുഹൃദയമേ ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തില്‍ അങ്ങ് രാജാവായിവാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യണമേ.

    ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ.

    മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍

    മറിയത്തിന്റെ വിമലഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

    ഈശോയുടെ തിരുഹൃദയമേ ഞങ്ങളെ അനുഗ്രഹിക്കണമേ
    മറിയത്തിന്റെ വിമലഹൃദയമേ
    ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
    വിശുദ്ധ യൗസേപ്പേ
    ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
    വിശുദ്ധ മര്‍ഗരീത്താമറിയമേ
    ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
    .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!