വത്തിക്കാന്‍ സിറ്റി: ദൈവവുമായി സൗഹൃദത്തിലാകുമ്പോള്‍ ഭയങ്ങള്‍ ഇല്ലാതാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം രേഖപ്പെടുത്തിയത്. വിശുദധരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്ത പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധരുടെ ജീവിതത്തിന്റെ രഹസ്യം ദൈവവുമായുള്ള സൗഹൃദമായിരുന്നു. ദൈവത്തിലുള്ള വിശ്വാസമായിരുന്നു, അത് അവരില്‍ വളരുകയും ദൈവത്തിന് പ്രീതികരമായത് എന്തെന്ന് തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും ചെയ്തു. ദൈവവുമായിസൗഹൃദത്തിലായതുവഴി അവരിലെ ഭയം ഇല്ലാതായി.പാപ്പ പറഞ്ഞു.