കൊച്ചുകുട്ടികള്‍ക്കിടയില്‍ സ്‌നേഹം വാരിവിതറി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വേനല്‍ക്കാല വിശ്വാസപരിശീലനക്കളരിയില്‍ കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സമയം ചെലവഴിച്ചു. ഒരു മുത്തച്ഛനെപോലെയായിരുന്നു ഫ്രാന്‍സിസ്മാര്‍പാപ്പ കുട്ടികള്‍ക്ക് അനുഭവപ്പെട്ടതെന്ന് വത്തിക്കാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവിശ്വാസപരിശീലന കളരികള്‍ ഇറ്റലിയിലെ എല്ലാ പള്ളികളിലും വേനല്‍ക്കാലങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും കുറിച്ച് മാര്‍പാപ്പ അവരോട് സംസാരിച്ചു.

തന്റെ ജീവിതത്തില്‍ വല്യപ്പച്ചനും വല്യമ്മച്ചിയും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പാപ്പ വാചാലനായി. സാഹോദര്യം, പരസ്പര ബഹുമാനം, മൂല്യാധിഷ്ഠിത ജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പാപ്പ സംസാരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates