ക്രൂശിതനായ ഈശോ മരണം എന്നെ സമീപിക്കുകയും എന്റെ പഞ്ചേന്ദ്രിയങ്ങള്‍ ബലഹീനതകളാകുകയും ചെയ്യുമ്പോള്‍ അങ്ങയുടെ സഹായം ലഭിക്കുന്നതിന് വേണ്ടി ഞാന്‍ നടത്തുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിക്കണമേ.
ഏറ്റവും മാധുര്യവാനായ ഈശോ ഞാന്‍ തീര്‍ത്തും ക്ഷീണിതനായി കണ്‍പോളകള്‍ ഉയര്‍ത്തി അങ്ങയെ നോക്കുവാന്‍ ശക്തിയില്ലാത്തവനായി ശയിക്കുമ്പോള്‍ എന്റെ മേല്‍ കൃപ തോന്നണമേ. ഇപ്പോഴത്തെ എന്റെ സ്‌നേഹപൂര്‍ണ്ണമായ ഈ വീക്ഷണത്തെ അനുസ്മരിച്ചു എന്റെ മേല്‍ കൃപയുണ്ടാകണമേ
ഉണങ്ങിയ എന്റെ ചുണ്ടുകള്‍ക്ക് അങ്ങയുടെ തിരുമുറിവുകളെ ചുംബിക്കുവാന്‍ കഴിവില്ലാതാകുമ്പോള്‍ ഇപ്പോള്‍ ഞാന്‍ അങ്ങേയ്ക്ക് നല്കുന്ന സ്‌നേഹചുംബനങ്ങളെ പുരസ്‌ക്കരിച്ച് എന്റെ മേല്‍ കൃപയുണ്ടാകണമേ
അങ്ങയുടെ ക്രൂശിതരൂപമെടുത്ത് ആശ്ലേഷിക്കുവാന്‍ എന്റെ തണുത്തുതുടങ്ങിയ കരങ്ങള്‍ക്ക് ശക്തിയില്ലാതാകുമ്പോള്‍ ഇപ്പോള്‍ ക്രൂശിതരൂപത്തെ ആശ്ലേഷി്ച്ചുകൊണ്ട് അങ്ങയോട് പ്രദര്‍ശിപ്പിക്കുന്ന ആഴമായ ്‌സനേഹം ഓര്‍ത്ത് എന്റെമേല്‍ കാരുണ്യം ഉണ്ടാകണമേ.
മരവിച്ചു വരണ്ടുപോയ എന്റെ നാവ് സംസാരശക്തി നഷ്ടപ്പെടുന്ന മരണവേളയില്‍ ഇപ്പോള്‍ ഞാന്‍ അര്‍പ്പിക്കുന്ന യാചനകള്‍ അനുസ്മരിച്ച് എന്നോട് ദയ തോന്നണമേ
നന്മ നിറഞ്ഞ മറിയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും എനിക്കുവേണ്ടി അപേക്ഷിക്കണമേ
നീതിമാനായ വിശുദ്ധ യൗസേപ്പേ എനിക്കുവേണ്ടി അപേക്ഷിക്കണമേ.