യേശു വെളളത്തിന് മുകളിലൂടെ നടന്നതായി നമുക്കറിയാം. എന്നാല്‍ വിശുദ്ധഗ്രന്ഥത്തില്‍ സമാനമായ രീതിയില്‍ നടന്ന മറ്റൊരാള്‍കൂടിയുണ്ട്. അതാരാണെന്നോ. വിശുദ്ധ പത്രോസ്.
പത്രോസ് അവനോട് പറഞ്ഞു,കര്‍ത്താവേ അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിന് മീതെക്കൂടി അങ്ങയുടെ അടുത്തേക്ക് വരാന്‍ കല്പിക്കുക. വരൂ. അവന്‍പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിന് മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നുചെന്നു.( മത്താ 14:28-29)
ദൈവത്തിന്റെ കരം നമ്മോടുകൂടെയുണ്ടെങ്കില്‍ നമ്മുടെജീവിതത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് ഈ സംഭവം പറയുന്നത്. യേശുവില്‍ നിന്ന് നോട്ടം മാറ്റിയപ്പോള്‍ പത്രോ്‌സിന് ചുവടുകള്‍ തെറ്റിയതായും തുടര്‍ന്നുളളവചനംപറയുന്നു. നമുക്ക് ഈശോയെ നോക്കി പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും.