spot_imgspot_imgspot_imgspot_img

വേളാങ്കണ്ണി തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ എട്ടുവരെ

വേളാങ്കണ്ണി: വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാൾ 29 മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. 29നു വൈകുന്നേരം 5.45നു തഞ്ചാവൂര് മുൻ ബിഷപ്പ് ഡോ. എം. ദേവദാസ് അംബാസ്, രൂപത അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹയാരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് ബസിലിക്ക ഓഡിറ്റോറിയത്തിൽ തമിഴിൽ വിശുദ്ധ കുർബാനയും നൊവേനയും . 30 മുതൽ സെപ്റ്റംബർ ഏഴുവരെ ബസിലിക്ക ദേവാലയത്തിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പളളിയിൽ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒമ്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുർബാന.

തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാ ജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കം.

.27 മുതൽ പ്രത്യേക ബസ് സംവിധാനങ്ങൾ വിവിധ ഭാഗങ്ങളിൽനിന്നു വേളാങ്കണ്ണിയിലേക്കു ഒരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates