Sunday, September 14, 2025
spot_img
More

    പള്ളിമേടയില്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകി അറസ്റ്റില്‍

    നെബ്രാസ്‌ക്ക: ഒമാഹ അതിരൂപതയിലെ ഫാ. സ്റ്റീഫന്‍ ഗട്ട്ഗ്‌സെലിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരീഷിലെ വൈദികനായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

    എമര്‍ജന്‍സികോളിനെ തുടര്‍ന്ന് ആറു മിനിറ്റിനുള്ളില്‍ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. കറുത്തവംശജനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് നിലവിലെ വിവരം. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപെടുത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നിലുളള കാരണങ്ങളെക്കുറിച്ചും വ്യക്തതയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!