തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്കി സെ ന്റ് എഫ്രേം ഭദ്രാസനത്തിൻ്റെ പുതിയ ഇടയനായി റവ. ഡോ. മത്തായി കടവിൽ ഒഐസിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവയാണ് നിയമനം പ്രഖ്യാപിച്ചത്.
1963ലാണ് ജനനം. മൂവാറ്റുപുഴ രൂപതയിൽ പൂതൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ കടവിൽ മത്തായി – അന്നമ്മ ദമ്പതികളാണ് മാതാപിതാക്കള്‍.1989 ഒക്ടോബർ ഒൻപതിനു വൈദികപട്ടം സ്വീകരിച്ചു.
2021 മുതൽ ബഥനി മിശിഹാനുകരണ സന്യാ സസമൂഹത്തിന്റെ സുപ്പീരിയർ ജനറലാണ്. നിയുക്ത ബിഷപ്പിൻ്റെ റമ്പാൻപട്ട സ്വീകരണം ജനുവരി ഒൻപതിന് മൂവാറ്റുപുഴ പൂത്തൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും മെത്രാഭിഷേകം ഫെബ്രുവരി 14ന് പൂനയിലും നടക്കും.