തിരുവനന്തപുരം: ക്രൈസ്തവ സഭാ നേതാക്കള്‍ ആരെ കാണണം എന്ന് നി്ശ്ചയിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളല്ലെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. ബിഷപ്പുമാര്‍ക്കെതിരെയുള്ള മന്ത്രി സജിചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവും ഇല്ലാത്തതാണെന്നും പരാമര്‍ശം പിന്‍വലിച്ച് വിശദീകരണം നല്‍കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.