spot_imgspot_imgspot_imgspot_img

എഴുപത് വര്‍ഷത്തെ ഒഴിവ് നികത്തി വത്തിക്കാന്‍: ചൈനയ്ക്ക് ഒടുവില്‍ മെത്രാനെ കിട്ടി

ബെയ്ജിംങ്: എഴുപത് വര്‍ഷങ്ങളുടെ ഒഴിവ് നികത്തി ചൈനയില്‍ പുതിയ മെത്രാനെ വത്തിക്കാന്‍ നിയമിച്ചു. ഫാ. തദേവ്‌സ് വാങ്ങിനെയാണ് ഹെന്‍ങ്‌ഹോ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. 1946 ല്‍ നിലവില്‍ വന്നതാണ് രൂപത. എന്നാല്‍ 1950 മുതല്‍ രൂപതയില്‍ മെത്രാനില്ലായിരുന്നു. പോപ്പ് പീയൂസ് പന്ത്രണ്ടാമന്റെ കാലത്തായിരുന്നു രൂപതാസ്ഥാപനം. സേവേറിയന്‍ മിഷനറി വൈദികനായ ഫൗസ്റ്റീനോ ടിസോറ്റായിരുന്നു പ്രഥമ മെത്രാനായി നിയമിതനായത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വത്തിക്കാനോടുള്ള എതിര്‍പ്പ് മൂലം മെത്രാനെയും പതിനാറ് വൈദികരെയുംരാജ്യത്തിന് വെളിയിലാക്കി. മാവോയുടെ കാലമായപ്പോഴേക്കും എല്ലാവിധ മതപ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് വീണുകഴിഞ്ഞിരുന്നു. 58 കാരനായ പുതിയ മെത്രാന്‍ 1993 ലാണ് വൈദികനായത്. വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിപ്രകാരമാണ് പുതിയ മെത്രാന്റെ നിയമനം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates