വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങള്‍ കുടുംബങ്ങളുടെയും ലോകത്തിന്റെയും ആനന്ദമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 25,26 തീയതികളിലായി റോമില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രഥമ ലോകദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
ദൈവദൃഷ്ടിയില്‍ വിലപ്പെട്ടവരായ കുഞ്ഞുങ്ങളുടെ ബാല്യം നിഷ്ഠൂരം കവര്‍ച്ച ചെയ്യപ്പെടുന്നുവെന്നും പാപ്പപറഞ്ഞു. യുദ്ധത്തിന്റെയും അക്രമത്തിന്റെയും പട്ടിണിയുടെയും പിടിയില്‍ കുഞ്ഞുങ്ങള്‍ അമരുന്നു. തെരുവുകളില്‍ അവര്‍ക്ക് കഴിയേണ്ടിവരുന്നു. സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. വിവിധങ്ങളായ സാമൂഹ്യതിന്മകളെയും അവര്‍ക്ക് നേരിടേണ്ടിവരുന്നു. പാപ്പ നിരീക്ഷിച്ചു.
ദൈവം ഒരു അപ്പന്റെ സ്‌നേഹത്തോടും അമ്മയുടെ ആര്‍ദ്രതയോടും കൂടി നമ്മെ നോക്കുന്നുണ്ടെന്ന് പാപ്പാ കുഞ്ഞുങ്ങളോട് പറഞ്ഞു.