ആത്മരക്ഷയും നിത്യരക്ഷയുമാണ് ഒരു ക്രൈസ്തവന്റെ പ്രധാനലക്ഷ്യം. ഈ ഭൂമിയില്‍ എന്തൊക്കെ നേടിയാലും കോടിക്കണക്കിന് സമ്പാദിക്കുകയും ഉന്നതപദവികള്‍ അലങ്കരിക്കുകയും ചെയ്താലും ആത്മാവ് നഷ്ടമാകുകയും നിത്യരക്ഷ അസാധ്യമാവുകയും ചെയ്താല്‍ നമുക്ക് പ്രയോജനമില്ല.
രക്ഷപ്രാപിക്കാനുള്ള എളുപ്പമാര്‍ഗ്ഗത്തെക്കുറിച്ച് തിരുവചനം പറയുന്നത് ഇങ്ങനെയാണ്.
‘ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയംചെയ്താല്‍ നീ രക്ഷപ്രാപിക്കും’ ( റോമാ 10:9)
ഈ വചനം നമുക്കേറ്റുപറയാം. അതിലൂടെ വിശ്വസിക്കാം. രക്ഷപ്രാപിക്കുകയും ചെയ്യാം.