Sunday, December 22, 2024
spot_img
More

    സ്‌നേഹയോഗ്യമല്ലാത്തതിനെയും സ്‌നേഹിക്കുന്നതാണ് ക്രിസ്തീയ സ്‌നേഹം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സ്‌നേഹയോഗ്യമല്ലാത്തതിനെയും സ്‌നേഹിക്കുന്നതാണ് ക്രിസ്തീയ സ്‌നേഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌നേഹം ഉപവിയാണ്.ദൈവത്തില്‍ ജീവിക്കുന്നില്ലെങ്കില്‍ അത് അഭ്യസിക്കാന്‍ ബുദ്ധിമുട്ടുള്ള അസാധ്യമായ ഒരു സ്‌നേഹമാണെന്ന് നമുക്ക് ഉടന്‍ മനസ്സിലാവുന്നു. ആദര്‍ശത്തിന്റെയോ വലിയ വാത്സല്യത്തിന്റെയോ പേരില്‍ നമുക്കും ഉദാരമനസ്‌ക്കരാകാം. എന്നാല്‍ ദൈവസ്‌നേഹം ഈ മാനദണ്ഡങ്ങളെ ഉല്ലംഘിക്കുന്നു. ക്രിസ്തീയ സ്‌നേഹം സ്‌നേഹയോഗ്യമല്ലാത്തിനെ ആശ്ലേഷിക്കുന്നു. മാപ്പു നല്കുന്നു. പൊറുക്കുകയെന്നത് എത്ര ആയാസകരമാണ്. ക്ഷമിക്കുന്നതിന് എത്രമാത്രം സ്‌നേഹം വേണം. ശപിക്കുന്നവരെ ക്രിസ്തീയ സ്‌നേഹം അനുഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹം ഏതാണ്ട് അസാധ്യമാണെന്ന തോന്നലുളവാക്കുംവിധം തീവ്രമാണ്. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!