വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാം- വത്തിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലവത്തായതോടെ വിയറ്റ്‌നാമില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കാന്‍ തീരുമായി. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലാണ് വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കുന്നത്. ഉഭയകക്ഷി പ്രവര്‍ത്തക സമിതിയുടെ സംയുക്ത പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് അറിയിപ്പുണ്ടായത്.
ഓഗസ്റ്റ് 21,22 തീയതികളില്‍ വത്തിക്കാനില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. വിയറ്റ്‌നാം വിദേശകാര്യ ഉപമന്ത്രി, മോണ്‍. ആന്റണി കമലിയേരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതിനിധി സംഘം ഫ്രാന്‍സിസ് മാര്‍പാപ്പ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി.