Wednesday, January 29, 2025
spot_img
More

    മുനമ്പം; സീറോമലബാര്‍ സഭ സഹയാത്രികരായി കൂടെയുണ്ടാവും: മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

    മുനമ്പം: മുനമ്പം പ്രതിസന്ധിയില്‍ സീറോമലബാര്‍സഭ സഹയാത്രികരായി കൂടെയുണ്ടാവുമെന്ന് മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. വഖഫ് അവകാശവാദത്തിന്റെ പേരില്‍ മുനമ്പത്തുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ അവിടുത്തെ ജനതയ്‌ക്കൊപ്പം സീറോമലബാര്‍സഭയുണ്ടാവുമെന്ന് സമരപ്പന്തലിലെത്തി ഐകദാര്‍ഢ്യമറിയിച്ചുകൊണ്ട് മാര്‍ തട്ടില്‍ വ്യക്തമാക്കി. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര് വീഴാന്‍ കാരണക്കാര്‍ ആരായാലും അവര്‍ക്ക് സമൂഹം മാപ്പുനല്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതയെ വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്കാന്‍ എന്തെങ്കിലും ശ്രമങ്ങളുണ്ടായാല്‍ നിയമപരമായ മാര്‍ഗ്ത്തിലൂടെയും സമാധാനപരമായ സത്യഗ്രഹം പോലെയുള്ള സമരമാര്‍ഗ്ഗങ്ങളിലൂടെയും പോരാടാന്‍ സീറോമലബാര്‍ സഭയുടെ പിന്തുണ എക്കാലവും ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. തീരത്തുള്ളവരെ ഇറക്കിവിടുന്ന എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതു മനുഷ്യത്വരഹിതവും നീചവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!