വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരുടെ ധ്യാനഗുരു ഫാ.കന്തലാമെസെ തന്റെ ഔദ്യോഗികശുശ്രൂഷയില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ 44 വര്‍ഷമായി അദ്ദേഹം മാര്‍പാപ്പമാരുടെ ധ്യാനഗുരുവായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരെ ധ്യാനിപ്പിച്ചിരുന്നത് ഫാ.കന്തലാമെസെ ആയിരുന്നു. 90 വയസ് പൂര്‍ത്തിയായതിനെതുടര്‍ന്നാണ് അദ്ദേഹം തന്റെ ശുശ്രൂഷയില്‍ നിന്ന് വിരമിച്ചത്. ഫാ. കന്തലാമെസെയുടെ പിന്‍ഗാമിയായി ഇറ്റാലിയന്‍ കപ്പൂച്ചിന്‍ വൈദികന്‍ റോബര്‍ട്ടോ പാസൊലിയിനിയാണ് നിയമിതനായിരിക്കുന്നത്. ദു:ഖവെള്ളിയാഴ്ചയിലെയും നോമ്പുകാലത്തെയും ആഗമനകാലത്തെയും പ്രത്യേകദിനങ്ങളില്‍ വചനസന്ദേശം നല്കുന്നത് ഇനി മുതല്‍ ഇദ്ദേഹമായിരി്ക്കും.