വത്തിക്കാന്‍ സിറ്റി: നല്ല നേതൃത്വത്തിന് ആത്മത്യാഗവും വിനീതമായ സേവനവും അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്റെ ഉത്തരവാദിത്വങ്ങളുടെ മേഖലയില്‍ ഞാന്‍ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഓരോരുത്തരും അവനവരോട് തന്നെ ചോദിക്കണം എളിമയോടും സ്‌നേഹത്തോടും കൂടിയാണോ ഞാന്‍ പെരുമാറുന്നത്. മറ്റുളളവരോട് ഞാന്‍ ഔദാര്യമുള്ളവനാണോ.. ആദരവോടെയാണോ ഞാന്‍ അവരോട് പെരുമാറുന്നത്.. ഇങ്ങനെ നേതൃത്വനിരയിലുള്ളവര്‍ ഓരോരുത്തരും അവനവരോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് അധികാരപൂര്‍വ്വം പെരുമാറാനുളള പ്രവണതകളുള്ളവരാണെങ്കില്‍ അവരെല്ലാം തങ്ങളെ എളിമയുള്ളവരാക്കാന്‍ വേണ്ടി പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കാപട്യപൂര്‍വ്വം മറ്റുള്ളവരോട് പെരുമാറാനുള്ള നമ്മുടെ പ്രവണതകള്‍ക്കെതിരെ പോരാടാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. പാപ്പ ഓര്‍മ്മിപ്പിച്ചു.