മരിച്ചുപോയവര്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മകളുടെ തിരശ്ശീല നീക്കി ഇടയ്ക്കിടെ വരാറുണ്ടോ അതോ അവരെ അടക്കം ചെയ്ത കുഴികളില്‍ അവര്‍ക്കൊപ്പം നമ്മള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകളും മൂടിയിട്ടോ? അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യം. അവര്‍ നമുക്കാരായിരുന്നു എന്നതനുസരിച്ചാണ് അവയെല്ലാം. എങ്കിലും ചിലപ്പോഴൊക്കെ മരിച്ചുപോയവരെ വിസ്മരിച്ചുപോകുന്നത് സ്വഭാവികമാണ്. ബോധപൂര്‍വ്വമായ തെറ്റല്ല അത്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സംഭവിച്ചുപോകുന്നതാണ് അത്. ആ തെറ്റുപോലും ഉണ്ടാകാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്.
കത്തോലിക്കാപാരമ്പര്യമനുസരിച്ച് ഭക്ഷണം കഴിക്കാന്‍പോകുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രാര്‍ത്ഥനയില്‍ മരിച്ചുപോയവരെക്കുടീ ഓര്‍മ്മിക്കുക. അവര്‍ക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കുക. ഇത് എപ്പോഴും മരിച്ചുപോയവരുടെ ഓര്‍മ്മ നിലനിര്‍ത്താനും അവര്‍ക്കു പ്രാര്‍ത്ഥന നേരാനും സഹായകരമാണ്.