അലെപ്പോ: അലെപ്പോയിലെ അല്‍ ഫുര്‍ഖാന്‍ പരിസരത്തുള്ള ലാറ്റിന്‍ ഹോളി ലാന്‍ഡ് ആശ്രമത്തിന് നേരെ ഷെല്ലാക്രമണം. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആക്രമണത്തില്‍ കെട്ടിടത്തിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌പോര്‍ട്‌സ് സെന്റര്‍, ചാപ്പല്‍ തുടങ്ങിയവയ്ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഏതുതരത്തിലുള്ള അക്രമത്തെയും തങ്ങള്‍ പാടെ നിരസിക്കുന്നുവെന്നും ദൈവം എവിടേയ്ക്ക് തങ്ങളെ അയച്ചാലും അവിടെയെല്ലാം സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൗത്യം തങ്ങള്‍ തുടരുമെന്നും ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിമാര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ഇവിടെ ഉപരോധം ഏര്‍്‌പ്പെടുത്തിയിരിക്കുകയാണ്. ഹോളിലാന്‍ഡ് മൊണാസ്ട്രി 1940 ല്‍ പണികഴിപ്പിക്കപ്പെട്ടതാണ്. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം സിറിയന്‍ ഗവണ്‍മെന്റ് പള്ളിയോടു ചേര്‍ന്ന സ്‌കൂളും മറ്റ് ക്രൈസ്തവസ്ഥാപനങ്ങളും പിടിച്ചെടുത്തിരുന്നു. 2020 ലാണ് സര്‍ക്കാര്‍ അത് വീണ്ടും സഭയ്ക്ക് കൈമാറിയത്.