വത്തിക്കാന്‍സിറ്റി: പരിശുദ്ധാത്മാവ് നമ്മോട് പറയുന്നവയ്ക്കായി കാതോര്‍ക്കാനുള്ള സമയമാണ് ജൂബിലി അവസരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.നമ്മുടെ ജീവിതത്തെക്കുറിച്ചുളള വിചിന്തനത്തിന്റെയും കണക്കെടുപ്പിന്റെയും സമയംകൂടിയാണ് ഇത്. തുറന്ന മനസ്സോടെ രക്ഷയുടെ വാതിലായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനായുള്ള പ്രത്യേകസമയമാണ് ജൂബിലിയുടേത്. ആഗമനകാലം കര്‍ത്താവിന്റെ വാഗ്ദാനങ്ങളിലുള്ള പ്രത്യാശയോടെയും ക്ഷമയോടെയും കാത്തിരിക്കാന്‍ നമ്മെ പഠിപ്പിക്കുന്നതാണ്. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാര്‍ എന്ന സന്യാസസമൂഹത്തിന്റെ പ്രതിനിധികളുമായി നടത്തിയകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ബു്ദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ക്ക് പ്രാര്‍ത്ഥനകളും ഔദാര്യമായ കാരുണ്യപ്രവൃത്തികളും വഴി യേശുവിന്റെ സ്‌നേഹവും പ്രത്യാശയും കാണിച്ചുകൊടുക്കാന്‍ സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.