വൈദികവേഷം കെട്ടി വീടുസന്ദര്‍ശിക്കുകയും കൗണ്‍സലിംങ് നടത്തുകയും ചെയ്യുന്ന പോള്‍ മരിയ പീറ്റര്‍ എന്ന വ്യക്തിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി താമരശ്ശേരി രൂപത. 2024 ഡിസംബര്‍ ഏഴിന് രൂപതാധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇയാള്‍ക്കെതിരെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
പോള്‍ മരിയ പീറ്റര്‍ കത്തോലിക്കാസഭയിലെ വൈദികനോ കത്തോലിക്കാ സഭയിലുള്ള ഏതെങ്കിലും സഭാസമൂഹത്തിലെ അംഗമോ അല്ലെന്നും ്അതിനാല്‍ ഈ വ്യക്തിയുമായോ അയാളുടെ സഹപ്രവര്‍ത്തകരുമായോ ഇടപെടുമ്പോള്‍ വേണ്ടത്ര ജാഗ്രതപാലിക്കണമെന്നും മാര്‍ റെമിജീയോസ്് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.
പുല്ലുരാംപാറ കേന്ദ്രീകരിച്ചുള്ള ആം ഓഫ് ഹോപ്പ് എന്ന പേരില്‍ട്രസ്റ്റ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്നാണ് അറിവ്. തിരുവമ്പാടി,കോടഞ്ചേരി, പുല്ലുരാമ്പാറ എന്നീ ഇടവകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ വൈദികവേഷം കെട്ടി വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
രൂപതയില്‍ നിന്ന് ഇത്തരത്തിലുള്ള മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തില്‍ മറ്റേതെങ്കിലും രൂപതകളിലേക്ക് ഇയാളുടെ വേഷംകെട്ടല്‍ കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ മറ്റുള്ളവരും കരുതലോടെയിരിക്കുക.