സന്തോഷിക്കാനുള്ള വഴികളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞാല്‍ സന്തോഷം നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവായിപ്പോവുകയില്ല. എന്തൊക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന ഈ വഴികള്‍?
ഞാന്‍ അനന്യനാണ്
നമുക്കെല്ലാവര്‍ക്കും നമ്മുടേതായ വ്യക്തിത്വമുണ്ട്. നാം മറ്റൊരാള്‍ക്ക് തുല്യരല്ല. നമുക്കു തുല്യം നാംമാത്രമേയുള്ളൂ. ഇത്തരമൊരു ചിന്ത നമ്മെ സന്തുഷ്ടരാക്കും.
അവനവരെ നോക്കി ചിരിക്കുക
ചിരി എപ്പോഴും മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളതാണെന്നാണ് നമ്മുടെ വിശ്വാസം. പക്ഷേ മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിനൊപ്പം നാം നമ്മുക്കു തന്നെയും ചിരി നല്കണം.
ക്ഷമ ചോദിക്കാന്‍ പഠിക്കണം
ക്ഷമ ചോദിക്കാന്‍ പലപ്പോഴും തടസമായി നില്ക്കുന്നത് നമ്മുടെ അഹന്തയാണ്. ക്ഷമിക്കാന്‍ കഴിയാത്തതുകൊണ്ടും ക്ഷമ ചോദിക്കാന്‍ കഴിയാത്തതുകൊണ്ടു നമുക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക,ക്ഷമ ചോദിക്കുക. സന്തോഷം താനേ ഉളളില്‍ നിറഞ്ഞുകൊള്ളും.
വലിയ സ്വപ്‌നങ്ങളുണ്ടായിരിക്കുക
സ്വപ്‌നങ്ങള്‍ എത്രത്തോളം വലുതാണോ അത്രത്തോളം നാം സന്തോഷമുള്ളവരായിരിക്കും. സ്വപ്‌നങ്ങളെ ചെറുതായി കാണാതിരിക്കുക. വലിയ സ്വപ്‌നങ്ങളുള്ളവര്‍ വലിയ തോതില്‍ സന്തോഷം അനുഭവിക്കുന്നവരായിരിക്കും
ഇരുട്ടിനപ്പുറത്തേക്ക് നോക്കുക
ചുറ്റും ഇരുട്ടാണെങ്കില്‍ ഇരുട്ടിന് അപ്പുറമുള്ള ഇടത്തേക്ക് നോക്കുക. അത് പ്രകാശമാണ്. അവിടെ പ്രകാശമുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് സന്തോഷിക്കാനും കഴിയും.