വത്തിക്കാന്‍ സിറ്റി: സഹനങ്ങളും കഷ്ടനഷ്ടങ്ങളും ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടാന്‍ നമ്മെ സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാം അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന നാശനഷ്ടങ്ങളും നിരാശയിലേക്കല്ല പ്രത്യാശയിലേക്കും ദൈവത്തെ കൂടുതല്‍ ശരണപ്പെടുന്നതിലേക്കും നമ്മെ നയിക്കണം. പ്രത്യാശ എന്നത് ശുഭാപ്തിവിശ്വാസം അല്ല. അത്തരമൊരു വ്യാഖ്യാനം തികച്ചും ലഘുവാണ്. ക്രൈസ്തവരെ സംബന്ധിച്ച് പ്ര്ത്യാശ എന്നത് യേശുവെന്ന പേരാണ്. നമ്മുടെ ബുദ്ധിമുട്ടുകളില്‍ നമ്മെപോലെ ഒരുവനായിമാറിയ ദൈവമാണ്.പാപ്പ ഓര്‍മ്മിപ്പിച്ചു.