ലോകമെങ്ങുമുളള തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് വഴിയൊരുക്കുന്നു,
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി തുടങ്ങിയ ജോബ് പോര്‍ട്ടല്‍ https://ccglobalcareers.com/ ) വഴിയാണ് ഇതിനുള്ള വഴിയൊരുങ്ങുന്നത്. പോര്‍ട്ടലിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പിഒസിയില്‍ നടന്നു.
മികച്ച സാങ്കേതിക, പ്രഫഷണല്‍ സംവിധാനങ്ങളാടെ ക്രമീകരിക്കുന്ന ജോബ് പോര്‍ട്ടലിലൂടെ രാജ്യത്തിനകത്തും വിദേശത്തുമുള്ള സര്‍ക്കാര്‍, പ്രൈവറ്റ്, കോര്‍പറേറ്റ് തൊഴിലവസരങ്ങള്‍ യുവജനങ്ങളിലേക്കെത്തിക്കുകയാണു ലക്ഷ്യം. വിവിധ ജോലി കള്‍ക്കുള്ള തയാറെടുപ്പില്‍ സഹായിക്കുന്ന പരിശീലനങ്ങളും കണ്‍സള്‍ട്ടന്‍സി സം വിധാനങ്ങളും പോര്‍ട്ടലില്‍ ഉണ്ടാകും.