Saturday, April 26, 2025
spot_img

മംഗളവാര്‍ത്ത അറിയിക്കുമ്പോള്‍ മറിയത്തിന് എത്രയായിരുന്നു പ്രായം??


മംഗളവാര്‍ത്ത അറിയിക്കുമ്പോള്‍ മറിയത്തിന് എത്രയായിരുന്നു പ്രായം എന്ന കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥം വ്യക്തമായ സൂചനകളൊന്നും നല്കുന്നില്ല. എങ്കിലും യഹൂദ പാരമ്പര്യം വച്ചുനോക്കുമ്പോള്‍ മറിയത്തിന്റെ പ്രായത്തെക്കുറിച്ച് ഏകദേശ ധാരണകള്‍ നമുക്ക് ലഭ്യമാകും.

കാത്തലിക് എന്‍സൈക്ലോപീഡിയായുടെ അഭി്പ്രായത്തില്‍ യഹൂദ പെണ്‍കുട്ടികളുടെ വിവാഹപ്രായം പന്ത്രണ്ടര വയസ് മുതല്‍ ആരംഭിക്കും. എങ്കിലും സാഹചര്യം അനുസരിച്ച് ഈ പ്രായത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. വിവാഹനിശ്ചയം ഈ പ്രായത്തില്‍ കഴിഞ്ഞാലും ഒരു വര്‍ഷം കഴിഞ്ഞായിരിക്കും വരനുമൊത്തുള്ള ജീവിതം ആരംഭിക്കുന്നത്.

പന്ത്രണ്ട് മുതല്‍ പതിമൂന്നുവയസ് വരെ പ്രായത്തില്‍ യഹൂദ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയ്ക്കാറുണ്ട്. ഇത് ചിലപ്പോള്‍ പത്തുവയസിലും സംഭവിക്കാം.

ചുരുക്കത്തില്‍ മറിയം മംഗളവാര്‍ത്ത അറിയുമ്പോള്‍ അവള്‍ക്ക് പന്ത്രണ്ടോ പതിമൂന്നോ വയസു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നിട്ടും ഈ ചെറുപ്രായത്തില്‍ അവള്‍ ദൈവഹിതത്തിന് യേസ് പറഞ്ഞു എന്നതാണ് മറിയത്തിന്റെ ആത്മീയതയുടെ അടിത്തറ വ്യക്തമാക്കുന്നതും നമ്മെ അമ്പരപ്പിക്കുന്നതും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!