വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയായ ജെമ്മിലിയിലെ ജോണ്‍ പോള്‍ രണ്ടാമന്‍ ചാപ്പലില്‍ ആരാധന നടക്കുന്നു. വെള്ള കോട്ടിട്ട ഡോക്ടര്‍ ആരാധനയ്ക്കു മുമ്പില്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്കുന്നതും രോഗികള്‍ ജപമാല കൈയിലേന്തി പ്രാര്‍ത്ഥിക്കുന്നതുമായ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകള്‍ പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി ഇവിടെ ചാപ്പലില്‍ എത്തുന്നുണ്ട്. പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ ഞങ്ങള്‍ പ്രാര്‍ത്ഥനതുടരുക തന്നെ ചെയ്യും. ചാപ്ലെയന്‍ അറിയിച്ചു.