വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നിലവിലുള്ള അടിസ്ഥാനനിയമാവലിയില്‍ മാറ്റമുണ്ടാക്കി ഗവര്‍ണറേറ്റിന് രണ്ടു ജനറല്‍ സെക്രട്ടറിമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രഥമസുവിശേഷവത്കരണത്തിനും, പുതിയസഭകള്‍ക്കുമായുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ആര്‍ച്ച്ബിഷപ് എമിലിയോ നാപ്പാ, ഗവര്‍ണറേറ്റിന്റെ ഉപജനറല്‍ സെക്രട്ടറിയായിിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് പുതിയ ജനറല്‍ സെക്രട്ടറിമാരായി പാപ്പാ നിയമിച്ചത്. മാര്‍ച്ച് ഒന്നിന് ഇരുവരും സ്ഥാനമേല്‍ക്കും. വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ പ്രഥമവനിതാ പ്രസിഡന്റായി സി. റഫായേല്ല പെത്രീനിയെ നിയമിച്ചതിന് പിന്നാലെയാണ് ഈ പുതിയ നിയമനങ്ങളും.