വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ നോമ്പുകാല ധ്യാനം മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. 14 ന് സമാപിക്കും. ഹോപ്പ് ഓഫ് എറ്റേണല്‍ ലൈഫ് എന്നതാണ് ധ്യാനവിഷയം. ഫാ. റോബര്‍ട്ടോ പസോലിനിയാണ് ധ്യാനഗുരു, പത്തു സ്പിരിച്വല്‍ റിഫഌഷന്‍സാണ് നല്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ധ്യാനത്തില്‍ പങ്കെടുക്കില്ല. ഇത് ആറാം തവണയാണ് പാപ്പയ്ക്ക് വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നിരി്ക്കുന്നത്.വത്തിക്കാനില്‍ വാര്‍ഷികധ്യാനം ആരംഭിച്ചത് പിയൂസ് പതിനൊന്നാമന്റെ കാലത്താണ്.