മരിയന്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ ഫലം കണ്ടു. സുവിശേഷപ്രഘോഷകനായ ബ്ര.സജിത് അനധികൃതമായി കൈയേറി റിസോര്‍ട്ട് പണിത പരുന്തുംപാറയില്‍ സര്‍ക്കാര്‍ നടപടികളെ മരവിപ്പിക്കാനായി പെട്ടെന്ന് അവിടെ കുരിശു പണിതതിനെതിരെ മരിയന്‍പത്രം കഴിഞ്ഞദിവസം ശക്തമായി പ്രതികരിച്ചിരുന്നു. ( എഡിറ്റോറിയല്‍ കാണുക) .
മറുനാടന്‍ മലയാളി പോലെയുള്ള മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മരിയന്‍ പത്രം എഡിറ്റോറിയല്‍ എഴുതിയത്. ഇപ്പോഴിതാ പത്രമാധ്യമങ്ങളുടെ ശക്തി ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് പരുന്തുംപാറയില്‍ ബ്ര.സജിത് കയ്യേറിയ സ്ഥലത്തെ കുരിശു റവന്യൂ വകുപ്പ് പൊളിച്ചുമാറ്റിയിരിക്കുന്നു. പീരുമേട് തഹസീ്ല്‍ദാറും സംഘവുമെത്തി മൂന്നുമണിക്കൂര്‍ സമയം കൊണ്ടാണ് 15 അടിയോളം ഉയരമുളള കുരി്ശ് മുറിച്ചുമാറ്റിയത്. ആസൂത്രിതമായി അവിടെ കുരിശു സ്ഥാപിച്ചുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് കുരിശു പൊളിച്ചുമാറ്റിയത്. കയ്യേറ്റവുമായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്കിയ സാഹചര്യത്തില്‍ പെട്ടെന്നാണ് കുരിശു നിര്‍മ്മാണം ആരംഭിച്ചത്.
സര്‍ക്കാരിനുപോലും ബ്ര.സജിത്തിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായ സ്ഥിതിക്ക് ഇനിയും എന്തിനാണ് സഭ സജിത്തിനെ സംരക്ഷിക്കുകയും ഒരു പ്രസ്താവനപോലും അദ്ദേഹത്തിനെതിരെ ഇറക്കുകയും ചെയ്യാത്തത് എന്നാണ് സാധാരണ വിശ്വാസികളുടെ ചോദ്യം. ബ്ര. സജിത്തിനെതിരെ നീങ്ങാന്‍ സഭ ഇനിയും വൈകരുതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു