Saturday, April 5, 2025
spot_img
More

    ജബല്‍പ്പൂര്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പോലീസ് നോക്കിനില്‌ക്കെ കത്തോലിക്കാ വൈദികര്‍ക്കുനേരെ ഹിന്ദുത്വസംഘടനയായ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ആക്രമണത്തിന് പിന്നിലെ ഉത്തരവാദികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ച് വാക്കൗട്ട് നടത്തി. വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടു ഡീന്‍ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!