വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹസംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും.റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ഭൗതികദേഹം അടക്കം ചെയ്യുന്നത്്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് തന്റെ ഭൗതികദേഹം സംസ്‌കരിക്കേണ്ടതെന്ന മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ മുതല്‍ സെന്റ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
കര്‍ദ്ദിനാള്‍ കോളേജിന്റെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നല്‍കും. പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് ശേഷം, മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടര്‍ന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് സംസ്‌കാരത്തിനായും കൊണ്ടുപോകും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്.