അവസാനമായി മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി

അവസാനമായി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി. എന്നാല്‍ അത് മുമ്പ് പലപ്പോഴും വന്നതുപോലെയായിരുന്നില്ല.വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെയും ചുവന്ന വസ്ത്രങ്ങളണിഞ്ഞ കര്‍ദ്ദിനാള്‍മാരുടെ ഘോഷയാത്രയുടെ ഗൗരവമേറിയതും മനോഹരവുമായ കാഴ്ചകളുടെയും ശബ്ദങ്ങളുടെയും അകമ്പടിയോടെ, സ്വിസ് ഗാര്‍ഡുകള്‍ തികഞ്ഞ ശ്രദ്ധയോടെ, കറുത്ത കാസോക്കുകളും ചുവന്ന സ്റ്റോളുകളും ധരിച്ച ബസിലിക്കയിലെ കുമ്പസാരക്കാര്‍, കടും ചുവപ്പ് നിറത്തിലുള്ള ബിഷപ്പുമാര്‍, ഇരുണ്ട വസ്ത്രം ധരിച്ച ഉദ്യോഗസ്ഥര്‍ എന്നിവരുടെയും അകമ്പടിയോടെയായിരുന്നു പാപ്പ ബസിലിക്കയിലെത്തിയത്. സകലവിശുദ്ധരുടെയും ലുത്തീനിയയും മറ്റു പ്രാര്‍ത്ഥനകളും അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അതിനും മീതെയായി ബസിലിക്കപ്പള്ളിയിലെ മണികളും.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികാവശിഷ്ടം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുന്ന ചടങ്ങ് 2025 ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ 9 മണിക്ക്, പാപ്പ് പലതവണ കുര്‍ബാന അര്‍പ്പിച്ച സാന്താ മാര്‍ത്തയിലെ ചാപ്പലില്‍ നിന്ന് ആരംഭിച്ചു.ഏകദേശം 30 മിനിറ്റിനുശേഷം, രാവിലെ 9:32 ന്, പരിശുദ്ധ പിതാവ് അവസാനമായി സെന്റ് പീറ്റേഴ്‌സിന്റെ മധ്യവാതിലിലൂടെ കടന്നുപോയി. പത്തുമണിയോടെ കര്‍ദിനാള്‍ കാമര്‍ലെംഗോ കെവിന്‍ ഫാരെല്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ചു. വിശ്വാസികള്‍ക്ക് ആദരവുകള്‍ അര്‍പ്പിക്കാനായി തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ ആദ്യമാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങളുടെ മുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹപേടകം പ്രതിഷ്ഠിച്ചു. അതിന് സമീപം ഈസ്റ്റര്‍ മെഴുകുതിരികള്‍ തെളിഞ്ഞുനില്ക്കുന്നുമുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates