ജൂണ്‍ 1- ഔര്‍ ലേഡി ഓഫ് ദ സ്റ്റാര്‍, ഇറ്റലി

ബി. സി 180 ല്‍ റോമന്‍ ചക്രവര്‍ത്തി നാടിസ്സാ നദിക്കരയില്‍ സ്ഥാപിച്ച റോമന്‍ നഗരമാണ് അക്വീലിയ. വളരെ പെട്ടെന്ന് തന്നെ ആ നഗരം മികച്ച ഒരു വ്യാപാരകേന്ദ്രമായിമാറി. തുടര്‍ന്ന് നഗരത്തിലേക്ക് നിരവധിവഴികളും രൂപപ്പെട്ടു.പല കാലഘട്ടങ്ങളിലായി നഗരം പുതുക്കിപ്പണിയപ്പെടുകയും വികസിതമാക്കപ്പെടുകയും ചെയ്തു. ഇന്ന് ഈ നഗരം പ്രസിദ്ധമായിരിക്കുന്നത് മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടാണ് പതിനൊന്നാം നൂറ്റാണ്ടില്‍ പാത്രിയാര്‍്ക്ക പോപ്പോയാണ് ഈ ദേവാലയംപണികഴിപ്പിച്ചത്. 14 ാം നൂറ്റാണ്ടില്‍ ഗോഥിക് ശൈലിയില്‍ ദേവാലയം പുനനിര്‍മ്മിക്കപ്പെട്ടു. പുതുക്കിപ്പണിതുവെങ്കിലും പഴയ ദേവാലയത്തിന്റെ പല അവശിഷ്ടങ്ങളും പുതുക്കിപ്പണിതപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ഔര്‍ ലേഡി ഓഫ് ദി സ്റ്റാര്‍ എന്ന പേരു ലഭിച്ചത് വിശുദ്ധ ബെര്‍ണാര്‍ഡിന്‍ ഇവിടെയെത്തി പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായ അത്ഭുതം കാരണമാണ്. വിശുദ്ധബെര്‍ണാര്‍ഡിന്റെ ശിരസില്‍ നക്ഷ്ത്രത്തിന് സമാനമായ രീതിയില്‍ ഒരു പ്രകാശം കണ്ടതായിട്ടാണ് വിവരം. വെളിപാടുപുസ്തകത്തില്‍ മാതാവിനെക്കുറിച്ചുപറയുന്ന പന്ത്രണ്ട് നക്ഷത്രങ്ങളെ അനുസ്മരിപ്പിക്കുന്നവിധത്തിലായിരുന്നു ഇത്. പകല്‍വെളിച്ചത്തില്‍ പോലും കാണാന്‍ കഴിയുന്നവയായിരുന്നു ഈ നക്ഷത്രങ്ങള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates