ജൂണ്‍ 15- ഔര്‍ ലേഡി ഓഫ് ദ ടാപ്പര്‍.

ഔര്‍ ലേഡി ഓഫ് ദ ടാപ്പര്‍ മാതാവ് ഒരു കൈയില്‍ ഉണ്ണീശോയെയും വഹിച്ച് മറുകൈയില്‍ കത്തുന്ന മെഴുകുതിരിയും പിടിച്ചു നില്ക്കുന്ന രൂപമാണ്. വളരെ ലളിതമായ ഈ രൂപം കടലിന് സമീപം വെല്‍ഷ് കോസ്റ്റിലാണ് ആദ്യമായി കണ്ടത്. വളരെ പെട്ടെന്നുതന്നെ ഈ മാതൃരൂപത്തോടുള്ള ഭക്തി വ്യാപകമായി.

നിരവധി തവണ ഈ രൂപം കാര്‍ഡിഗന്‍ ദേവാലയത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടെങ്കിലും വളരെ അതിശയകരമായി ഈ രൂപം വളരെ പെട്ടെന്നുതന്നെ കടല്‍ത്തീരത്തെത്തിയിട്ടുണ്ടെന്ന് ബിഷപ് ബാര്‍ലോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് കടല്‍ക്കരയില്‍ തന്നെ മാതാവിന്റെ രൂപം സ്ഥാപിക്കാനായി ദേവാലയം പണിതത്. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ദേവാലയം തീര്‍ത്ഥാടനകേന്ദ്രമായി. തോമസ് ക്രോംവെല്ലിന്റെ കാലത്ത് പല മരിയന്‍ രൂപങ്ങളും തകര്‍ക്കപ്പെടുകയും ലണ്ടനിലേക്ക് കയറ്റി അയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലാണ് ബിഷപ് പെറ്റിറ്റ് പുതിയ ദേവാലയവും മരിയരൂപവും സ്ഥാപിച്ചത്. 1986 മെയ് 18 ലെ പെന്തക്കോസ്ത് തിരുനാള്‍ ദിവസം മരിയരൂപത്തിന്‌റെ പ്രദക്ഷിണം നടത്തിയിരുന്നു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാതാവിന്റെ രൂപത്തിലെ മെഴുകുതിരി കത്തിക്കുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates