തിരുഹൃദയത്തിനു മുൻപിൽ നിൽക്കുമ്പോൾ

തിരുഹൃദയം ഒരു ഓര്‍മ്മപ്പെടുത്തലാണ്, അതോടൊപ്പം ഒരു വെല്ലുവിളിയും. നിന്റെ ഹൃദയം തിരുഹൃദയമാകേണ്ടതാണ് എന്നതാണ് ആ ഓര്‍മ്മപ്പെടുത്തല്‍. നിന്റെ ഹൃദയം തിരുഹൃദയമാകുന്നുണ്ടോയെന്നതാണ് വെല്ലുവിളി.

തിരുഹൃദയത്തെക്കുറിച്ച് എഴുതാനും പാടാനും എളുപ്പമാണ്. പക്ഷേ തിരുഹൃദയമായിത്തീരുക എന്നത് അത്രമേല്‍ എളുപ്പമായ കാര്യമല്ല. തിരുഹൃദയനാഥനായ ഈശോയോടുള്ള ഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചില ചിന്തകളാണ് ഇതൊക്കെ. തിരുഹൃദയമാസം നാം കൊണ്ടാടുമ്പോള്‍ മാത്രമല്ല എല്ലാ ദിവസവും എല്ലാ നിമിഷവും ധ്യാനിക്കാന്‍ കഴിയുന്നവിധത്തിലുള്ള വരികളാണ് എസ്. തോമസ് ഈണം നല്കി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിനുള്ളത്.

ദിവ്യകാരുണ്യസ്വീകരണ സമയങ്ങളില്‍ ദേവാലയങ്ങളിലും മറ്റും ആലപിക്കാന്‍ കഴിയുന്ന ഗാനമാണ് ഇത്. തിരുഹൃദയനാഥന്‍ എഴുന്നെള്ളി വരുമ്പോള്‍ അവിടുത്തെ സ്വീകരിക്കാന്‍ മാത്രം നമ്മുടെ ഹൃദയം യോഗ്യമാണോ? അവിടുന്ന് നമുക്ക് നല്കിയ നന്മകള്‍ക്ക് നന്ദിപറയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും അവിടുത്തേക്ക് നന്ദി പറയാന്‍ നാം വൈകരുത്. ശ്രുതി ബെന്നി മനോഹരമായി ആലപിച്ച ഈ ഗാനം അക്കാര്യവും നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഗോഡ്‌സ് മ്യൂസിക്ക് ഇതിനകം പുറത്തിറക്കിയ മറ്റെല്ലാ ഗാനങ്ങളുമെന്നതുപോലെ തിരുഹൃദയനാഥനെ വാഴ്ത്തിപ്പാടുന്ന ഈ ഗാനവും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗാനം കേൾക്കുവാൻ താഴെ ക്ലിക്ക് ചെയ്യുക

തിരുഹൃദയ നാഥനാം ഈശോ / #thiruhrudayanadhan #sthomas #sruthibenny #godsmusicministry

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates