കെനിയ: ഇത്തവണത്തെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടത് ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയായ ബ്ര. പീറ്റര്‍ ടാബിച്ചി. പത്തു ലക്ഷം യുഎസ് ഡോളറാണ് അവാര്‍ഡ് തുക. കെനിയായില്‍ സയന്‍സ് അധ്യാപകനായ ഇദ്ദേഹം ദുബായില്‍ നടന്ന ചടങ്ങില്‍ വച്ച് ആദരം ഏറ്റുവാങ്ങി.
പതിനായിരത്തോളം ശുപാര്‍ശകളില്‍ നിന്നാണ് ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയായ ബ്ര. പീറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടത്. സയന്‍സും കണക്കുമാണ് ബ്ര. പീ്റ്റര്‍ പഠിപ്പിക്കുന്നത്. കെനിയ, പവാനി വില്ലേജിലെ കെറിക്കോ മിക്‌സഡ് ഡേ സെക്കന്ററി സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം ഇവിടെ 58:1 ആണ്.
ദിവസവും നാലു മൈലോളം സൈബര്‍ കഫേയിലേക്ക് സഞ്ചരിച്ച്- മിക്കവാറും നടത്തം- അധ്യയനത്തിനുള്ള പാഠങ്ങളും മറ്റ് മൈറ്റീരിയലുകളും ഡൗണ്‍ലോഡ് ചെയ്താണ് ഇദ്ദേഹം സ്‌കൂളിലെത്തുന്നത്. തന്റെ വരുമാനത്തിന്റെ 80 ശതമാനവും സ്‌കൂളിലെ ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. സമ്മാനത്തുകയും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനാണ് തീരുമാനം.
ബ്രദറിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം വഴിഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ വിവിധ ശാസ്ത്ര മത്സരങ്ങളില്‍ വിജയികളായിത്തീര്‍ന്നിട്ടുണ്ട്. പലരും ഉ്ന്നതപഠനത്തിന ചേര്‍ന്നിട്ടുമുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബ്ര. പീറ്ററിന്റെ ശിഷ്യരിലൊരാള്‍ കെനിയ സയന്‍സ് ആന്റ് എന്‍ജിനീയറിങ് ഫെയറില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ബ്രദറിന് അവാര്‍ഡ് കിട്ടിയതറി്ഞ്ഞ് കെനിയന്‍ പ്രസിഡന്റ് ഇദ്ദേഹത്തെ അഭിനന്ദിച്ചു. പീറ്റര്‍ താങ്കളുടെ കഥ ആഫ്രിക്കയുടെ കഥയാണ്. കഴിവുകളാല്‍ സമ്പന്നമായ ചെറിയ ഭൂഖണ്ഡത്തിന്റെ കഥ താങ്ങളുടെ കുട്ടികള്‍ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകളും സാങ്കേതികവിദഗ്ദരുമാണെന്ന് തെളിയിച്ചിരിക്കുന്നു..പ്രസിഡന്റ് അനുമോദന സന്ദേശത്തില്‍ പറയുന്നു.
ഇത് എന്റെ കഴിവിന്റെ തെളിവല്ല, ഈ രാജ്യത്തെ ചെറുപ്പക്കാരുടെ കഴിവിനെ തിരിച്ചറിഞ്ഞതിന്റെ അംഗീകാരമാണ്. ബ്ര.പീറ്റര്‍ പറയുന്നു. ഈ അവാര്‍ഡ് അവര്‍ക്കൊരു ചാന്‍സാണ്. അവര്‍ക്ക് ഈ ലോകത്തിന് വേണ്ടി പലതും ചെയ്യാന്‍ കഴിയും എന്നതിനുള്ള തെളിവാണ്.