ദൈവത്തിന് കൊടുക്കുന്ന മനോഹരമായ ആരാധനകളിലൊന്നാണ് സ്തുതി. മനുഷ്യന് ദൈവത്തെ സ്തുതിക്കേണ്ടവനാണ്. മനുഷ്യന് ദൈവത്തെ സ്തുതിക്കാതെ വരുമ്പോഴാണ് കല്ലുകള്‍ക്ക് ദൈവത്തെ സ്തുതിക്കേണ്ടതായി വരുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും ദൈവത്തെ സ്തുതിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. പക്ഷേ അങ്ങനെ സ്തുതിക്കുമ്പോള്‍ ജീവിതത്തില്‍ ദൈവാനുഗ്രഹം നിറയപ്പെടും എന്നത് വാസ്തവമാണ്.
ഇങ്ങനെ ജീവിതത്തിലെ ഏത് അവസരവും സ്തുതികൊണ്ട് നിറയ്ക്കാന്‍ ഉപയുക്തമായ ഒരു ഗാനമാണ് സ്തുതിച്ചുപാട്. ശാലോം ടിവിയിലെ നൈറ്റ് വിജിലിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ ഏറ്റുപാടിയ സ്തുതിച്ചുപാട് എന്ന ഗാനമാണ് ഇപ്പോള്‍ ഗോഡ്സ് മ്യൂസിക് പുറത്തിറക്കിയിരിക്കുന്നത്. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച ഗാനം സിസ്റ്റര്‍ റിന്‍സി അല്ഫോന്സും സോണി ആന്റണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സ്തുതിയുടെ പുതപ്പ് ദേഹത്ത് വീണതുപോലെയുള്ള ഒരു അനുഭവമാണ് ഈ ഗാനം നമുക്ക് സമ്മാനിക്കുന്നത്.
ഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു