വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഹെന്റി ന്യൂമാനെ ലെയോപതിനാലാമന്‍ പാപ്പ വേദപാരംഗതനായി പ്രഖ്യാപിച്ചു. സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ സഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആയി. സത്യവിശ്വാസം കലര്‍പ്പില്ലാതെ പഠിപ്പിച്ച വിജ്ഞാനികളും വിശുദ്ധരുമായ നേതാക്കളാണ് വേദപാരംഗതര്‍. Doctor of Church എന്നും ഇവരെ വിളിക്കാറുണ്ട്.
വിദ്യാഭ്യാസജൂബിലിയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലായിരുന്നു പ്രഖ്യാപനം.