വത്തിക്കാന്‍ സിറ്റി: ആത്മാവില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഓര്‍ക്കാന്‍ ആരുമില്ലാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. സകലമരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രൈസ്തവര്‍ പ്രത്യാശ നിറഞ്ഞ ഓര്‍മ്മയായി ഓരോ ദിവസവും ജീവിക്കണം. നാം ഭൂതകാലത്തിലോ ഗൃഹാതുരതയുടെ വികാരനിര്‍ഭരമായ കണ്ണുനീരിലോ കുടുങ്ങിപ്പോയിട്ടില്ല. ഒരു ശവകുടീരത്തിലെന്നതുപോലെ വര്‍ത്തമാനകാലത്തിനുള്ളില്‍ നാം മുദ്രവയ്ക്കപ്പെട്ടിട്ടുമില്ല. ക്രൂശിക്കപ്പെട്ട യേശുവിന്റെ മരണത്തില്‍ നിന്നുള്ള പുനരുത്ഥാനം നമ്മുടെ ഓരോരുത്തരുടെയും വിധിയിലേക്ക് വെളിച്ചം വീശുന്നു.
ആരും എന്നെന്നേക്കുമായി നശിച്ചുപോകരുതെന്നും എല്ലാവര്‍ക്കും അവരുടേതായ സ്ഥാനം ഉണ്ടായിരിക്കുകയും അവരുടെ അതുല്യമായ സൗന്ദര്യം പ്രസരിപ്പിക്കുകയും വേണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും പാപ്പ പറഞ്ഞു.