അര്‍ജന്റീനയിലെ ഫാ. റിക്കോയും അല്മായ സഹോദരന്‍ ഡീഗോയും ചെയ്തിരിക്കുന്നത് മഹത്തായ ഒരു കാര്യമാണ്. ക്രൈസ്തവരെ കടത്തിന്റെ പേരില്‍ അടിമകളാക്കി വച്ചിരുന്ന മുസ്ലീമുകളില്‍ നിന്ന് മോചിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അവര്‍ ഏറ്റെടുത്തു നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് ഇവര്‍ ഏറ്റവും പുതിയതായി മൂന്നു ക്രൈസ്തവകുടുംബങ്ങളെയാണ് ഇപ്രകാരം മോചിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനി മുസ്ലീം ബിസിനസുകാരന് വന്‍തുക നല്കിയാണ് താന്‍ മൂന്നു ക്രൈസ്തവകുടുംബങ്ങളെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചെടുത്തതെന്ന് ഫാ. റിക്കോ അറിയിച്ചു.
മുതലാളിമാരോട് കടംമേടിക്കുന്ന ക്രൈസ്തവര്‍ക്ക് പിന്നീട് അത് തിരികെ കൊടുക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ ഇഷ്ടികക്കളത്തില്‍ നിര്‍ബന്ധിത ജോലിപോലെയുള്ള കാര്യങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നു. കൂടാതെ ബലാത്സംഗം, നിര്‍ബന്ധിത മതംമാറ്റം, വിവാഹം എന്നിവയ്ക്കും ഇരകളാക്കപ്പെടുന്നു. 1980 മുതല്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇതേറെ വര്‍ദ്ധിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷമായ പീഡനങ്ങളും നിര്‍ബാധം തുടരുകയാണ്.
2024 ല്‍ അച്ചനും ഡീഗോയും ചേര്‍ന്ന് 200 പേരെ ഇത്തരത്തിലുളള കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 110 പേരെ മോചിപ്പിച്ചു. 3.5 മില്യന്‍മ ുതല്‍ 5 മില്യന്‍ വരെ ക്രൈസ്തവര്‍ ഇവിടെ കടം വാങ്ങിയതിന്റെ പേരില്‍ നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കപ്പെടുുന്നുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. പഞ്ചാബ് പ്രോവിന്‍സില്‍ മാത്രം ഒരു മില്യന്‍ ക്രൈസ്തവ അടിമകളുണ്ട്.