ക്രിസ്തീയദാനധര്‍മ്മം ആരംഭിക്കുന്നത് സേവിക്കുന്നവരുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മയില്‍ ജീവിക്കുന്നതിലൂടെ: മാര്‍പാപ്പ.

ഇസ്താംബൂള്‍: ക്രിസ്തീയദാനധര്‍മ്മം ആരംഭിക്കുന്നത് പ്രവര്‍ത്തിക്കുന്നതിലൂടെയല്ല മറിച്ച് സേവിക്കുന്നവരുമായുള്ള യഥാര്‍ത്ഥകൂട്ടായ്മയില്‍ ജീവിക്കുന്നതിലൂടെയാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. തുര്‍ക്കി ഇസ്താംബൂളില്‍ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍ നടത്തുന്ന നേഴ്‌സിംങ് ഹോം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പാപ്പ .സാഹോദര്യത്തില്‍ അധിഷ്ഠിതമായ കൂട്ടായ്മയില്‍ നാം മറ്റുള്ളവരോടൊപ്പം ആയിരിക്കണം എന്നതാണ് ക്രിസ്തീയ ദാനധര്‍മ്മത്തിന്റെ രഹസ്യം. നിഖ്യാ കൗണ്‍സിലിന്റെ 1700 ാം ജൂബിലിയോട് അനുബന്ധിച്ച് തുര്‍ക്കി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് മാര്‍പാപ്പ നേഴ്‌സിംങ് ഹോം സന്ദര്‍ശിച്ചത്.മാര്‍പാപ്പമാരുടെ അന്താരാഷ്ട്രപര്യടനത്തിന്റെ പ്രധാനഭാഗമാണ് അതാതു രാജ്യങ്ങളിലെ കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക എന്നത്. ലെയോ മാര്‍പാപ്പ കാരുണ്യഭവനത്തിലെ അന്തേവാസികളെയും സ്റ്റാഫിനെയും മദര്‍സുപ്പീരിയേഴ്‌സിനെയും കണ്ടുസംസാരിച്ചു. 1839 ല്‍ വിശുദ്ധ ജിയാനി ജൂഗാന്‍ സ്ഥാപിച്ച സന്യാസസമൂഹമാണ് ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍..വൃദ്ധപരിചരണമാണ ഈ സന്യാസസമൂഹത്തിന്റെ പ്രധാന സേവനമണ്ഡലം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates