Friday, January 23, 2026
spot_img
More

    ‘അമ്മരുചി നന്മരുചി’ പാചക മത്സരം നടത്തി.

    കാഞ്ഞിരപ്പള്ളി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ബയോറിജിന്‍ ബ്രാന്‍ഡ് മസാല-സ്പൈസസിന്റെയും, കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍ വച്ച് മാതൃവേദി അംഗങ്ങള്‍ക്കായി ‘അമ്മരുചി നന്മരുചി’ പാചക മത്സരം നടത്തി. 30 ടീമുകളായി 60 വനിതകള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. നാടന്‍ രീതിയിലുള്ള ചിക്കന്‍ വിഭവങ്ങള്‍ മത്സരാര്‍ഥികള്‍ തയാറാക്കി. മരിയന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍ മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സാബു ജോണ്‍ പനച്ചിക്കല്‍, കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മരിയന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ കാരിക്കക്കുന്നേല്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

    കാഞ്ഞിരപ്പള്ളി രൂപതയിലെ 147 ഇടവകകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 മാതൃവേദി അംഗങ്ങള്‍ക്കായാണ് മത്സരം നടന്നത്. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ബയോറിജിന്‍ ബ്രാന്‍ഡ് മസാലകളും സ്‌പൈസസും ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയാറാക്കിയത്. മത്സരത്തില്‍ ഒന്നാം സമ്മാനം പാലപ്ര ഇടവക അംഗങ്ങളായ ജാന്‍സി സണ്ണി, ബിന്ദു സിബി നമ്പൂടാകത്ത് എന്നിവര്‍ കരസ്ഥമാക്കി. രണ്ടാം സമ്മാനം വെളിച്ചിയാനി ഇടവക അംഗങ്ങളായ എമിലി സെബാസ്റ്റ്യന്‍ കുരിശുംമൂട്ടില്‍, ശുഭാ അഗസ്റ്റിന്‍ പുളിക്കലും, മൂന്നാം സമ്മാനം കുട്ടിക്കാനം ഇടവക അംഗങ്ങളായ സാനി സെബാസ്റ്റ്യന്‍ വേങ്ങന്താനത്ത്, ബീന സ്റ്റാന്‍ലി മാറാട്ടുകുളം എന്നിവരും കരസ്ഥമാക്കി. പരിപാടികള്‍ക്ക് മാതൃവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പിഡിഎസ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ഫോട്ടോ അടിക്കുറിപ്പ്

    പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ബയോറിജിന്‍ ബ്രാന്‍ഡ് മസാല-സ്പൈസസിന്റെയും, കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മാതൃവേദി അംഗങ്ങള്‍ക്കായി നടത്തിയ അമ്മരുചി നന്മരുചി പാചകമത്സര വിജയികള്‍ മരിയന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍, കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സാബു ജോണ്‍ പനച്ചിക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവരോടൊപ്പ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!