ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടന്ന ആധ്യാത്മികത വർഷ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും നേടി ഹാട്രിക് വിജയവുമായി ഹേ വാർഡ്‌സ് ഹീത്തിലെ നൂറൊക്കരിയിൽ കുടുംബാംഗങ്ങൾ ആയ ബിബിത കെ ബേബി ,ജോമോൻ ജോൺ ,ഇവാൻ ജെ മാത്യു ,ജോഹാൻ ജെ മാത്യു ,ഡാനിയേൽ മാത്യു ,ജേക്കബ് ജെ മാത്യു എന്നിവർ .
ഷൈമോൻ തോട്ടുങ്കൽ
ബർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വർഷ ആചരണത്തിന്റെ ഭാഗമായി രൂപതാ അംഗങ്ങൾക്കായി നടത്തിയ ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരത്തിൽ ( ഉർഹ 2025 ) കാന്റർബറി റീജിയനിൽ പെട്ട ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ബിബിത കെ ബേബി ,ജോമോൻ ജോൺ ,ജോഹാൻ ജെ മാത്യു ,ഇവാൻ ജെ മാത്യു , ഡാനിയേൽ മാത്യു ,ജേക്കബ് ജെ മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും കരസ്ഥമാക്കി , രൂപതാ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്ഷങ്ങളിൽ നടത്തിയ നടന്ന ക്വിസ് മത്സരങ്ങളിലും വിജയികളായിരുന്ന ഇവർ ഈ വർഷത്തെ വിജയത്തോടെ ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയത് . രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജിയനിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജെയിംസ് , ശ്യാമ ജോർജ് എന്നിവരും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ് ഹാം റീജിയണിലെ സ്റ്റോക്ക് ഓൺ ട്രെൻറ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ , സോണിയ കുര്യൻ ,ജെറിൻ ജേക്കബ് ,ജോഷ്വാ ജേക്കബ് , എന്നിവരും നാലാം സമ്മാനമായ ഇരുന്നൂറ്റി അൻപത് പൗണ്ടും ട്രോഫിയും ലണ്ടൻ റീജിയനിൽ പെട്ട സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ അംഗങ്ങൾ ആയ കൊന്നക്കൽ മനീഷ മാത്യു , ബോസ്കോ കൊന്നക്കൽ ഇന്നസെന്റ് എന്നിവരും , അഞ്ചാം സമ്മാനമായ നൂറ്റി അൻപത് പൗണ്ടും ട്രോഫിയും ബിർമിംഗ് ഹാം റീജിയണിലെ വോൾവർ ഹാംപ്ടൺ ഔർ ലേഡി ഓഫ് പെർ പെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ മീനു തോട്ടുങ്കൽ , ജിഫി പോൾ തോട്ടുങ്കൽ , എയിഡൻ തോട്ടുങ്കൽ , ആഗ്നസ് തോട്ടുങ്കൽ എന്നിവരും , ആറാം സമ്മാനമായ നൂറ് പൗണ്ടും ട്രോഫിയും പ്രെസ്റ്റൻ റീജിയനിൽ പെട്ട ബ്ലാക്‌ബേൺ സെൻറ് തോമസ് മിഷൻ അംഗങ്ങൾ ആയ സ്രാമ്പിക്കൽ കണിച്ചേരിൽ ആന്റോ ജോളി , ജോളി ആന്റണി , അനിമോൾ ആന്റണി ,ക്രിസ്റ്റിമോൾ ജോളി ,ആൻഡ്രിയ ജോളി എന്നിവരും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു രൂപതയുടെഇടവക / മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ കഴിഞ്ഞ ഒരു വര്ഷമായി നടന്നു വന്നിരുന്ന വിവിധ തലങ്ങളിൽ ഉള്ള മത്സരങ്ങളിൽ വിജയികളായി ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 47 ടീമുകളെ ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളായ ആറ് ടീമുകളാണ് ലൈവ് ആയി നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ,രൂപത ചാൻസിലർ റെവ ഡോ , മാത്യു പിണക്കാട്ട് ,ക്വിസ് മാസ്റ്റർ റെവ ഫാ നിധിൻ ഇലഞ്ഞിമറ്റം , ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , റെവ ഫാ മാത്യു മുണ്ടുനടക്കൽ ,റെവ ഫാ സ്റ്റാന്റോ വഴിപറമ്പിൽ റെവ ഡീക്കൻ ജോയിസ് പള്ളിക്യമാലിയിൽ ,റെവ ഡോ ജീൻ മാത്യു എസ് എച്ച് ,ഡോ . മാർട്ടിൻ ആന്റണി , ശ്രീമതി ജെയ്‌സമ്മ ബിജോ , പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു ,.റീജിയണൽ തലത്തിൽ എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും , തദവസരത്തിൽ വിതരണം ചെയ്തു
ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിട്ടതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും , പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. രൂപതയുടെ ആധ്യാത്മികത വർഷാചരണ കമ്മറ്റിയും , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഉർഹ ക്വിസ് കമ്മറ്റിയും ആണ് നേതൃത്വം നൽകിയത് .